കോട്ടയം : വയറു നിറയെ ഭക്ഷണം കഴിച്ചാൽ മനസ് നിറയെ സമ്മാനവുമായി ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം. 2023 ഫെബ്രുവരി 10,11, 12 എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമാണ് ഓഫർ മുന്നോട്ടുവച്ചിരിക്കുന്നത്. സമ്മേളനകാലത്ത് തങ്ങളുടെ കസ്റ്റമേഴ്സിന്റെ സംതൃപ്തി ലക്ഷ്യമിട്ടാണ് അസോസിയേഷൻ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. അസോസിയേഷൻ മെമ്പർമാരുടെ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകയ്ക്ക് ആഹാരം കഴിക്കുമ്പോൾ കസ്റ്റമേഴ്സിനെ സൗജന്യമായി സമ്മാന കൂപ്പണുകൾ നൽകുന്നു. ഒന്നാം സമ്മാനം കാർ, രണ്ടാം സമ്മാനം സ്കൂട്ടർ,സ്മാർട്ട് ടിവി, ഫ്രിഡ്ജ്,സ്മാർട്ട് ഫോൺ തുടങ്ങി നിരവധി സമ്മാനങ്ങൾ ആണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിബന്ധനകളോടെയാണ് അസോസിയേഷൻ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.