പിടിച്ചെടുത്തത് 100 കിലോ മാംസം : 100 ഹോട്ടലുകൾക്ക് നോട്ടീസ് ; ഹോട്ടലുകളെ നിയന്ത്രിക്കാൻ ഇനി പച്ചപ്പട്ടിക

തിരുവനന്തപുരം: ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ ഹോട്ടലുകളെ തരംതിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. വിശദാംശങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Advertisements

ഈ മാസം അവസാനത്തോടെ ഗ്രീന്‍ കാറ്റഗറി പ്രാബല്യത്തിലാകും. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഗ്രീന്‍ കാറ്റഗറിയിലുള്ള ഹോട്ടലുകളെയും റസ്‌റ്റോറന്റുകളെയും ഉള്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹോട്ടലുകളിലും മറ്റും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പ്രവര്‍ത്തനത്തിന് കലണ്ടര്‍ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്ബയിന്റെ ഭാഗമായി ഇന്നലെ 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.

100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.