സ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത

ദില്ലി : എഎപി എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ സ്റ്റാഫിനെതിരെ നടപടിക്ക് സാധ്യത. മുഖ്യമന്ത്രി നിയോഗിച്ച അന്വേഷണ സമിതി ബൈഭവ് കുമാറിനെതിരെ റിപ്പോർട്ട് കൈമാറിയെന്നാണ് വിവരം. സ്വാതിയോട് കെജരിവാളിന്റെ സ്റ്റാഫ് മോശമായി പെരുമാറിയെന്ന് സ്ഥീരികരിച്ച സഞ്ജയ് സിംഗ് എംപി മുഖ്യമന്ത്രി കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സ്വാതി ഇതുവരെ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ പൊലീസ് അന്വേഷണം നടത്താനായിട്ടില്ല. അതെസമയം സംഭവത്തില്‍ കെജരിവാളിനെതിരെ ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി.

Hot Topics

Related Articles