പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി ;  ബോംബ് കണ്ടെടുത്തത് മുൻപ് സ്ഫോടനം നടന്നതിന് സമീപത്ത് നിന്ന്

ന്യൂസ് ഡെസ്ക് : ദിവസങ്ങൾക്ക് മുമ്പ് ബോംബ് പൊട്ടി ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ പാനൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി.

കൈവേലിക്കൽ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് ബോംബുകൾ പിടികൂടിയത്.സംഭവത്തിൽ രണ്ട് പേ‍ർ പൊലീസ് കസ്റ്റഡിയിലാണ്.പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രിൽ 5ന് പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിൻ എന്ന യുവാവ് മരിച്ചത്. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.അപകടത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന്‍ കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.

Hot Topics

Related Articles