സിറാജിന്റെ ഇന്ത്യൻ ടീമിലെ റോള്‍ മുഹമ്മദ് ഷമി ഏറ്റെടുത്തു കഴിഞ്ഞു ; ഷമി സിറാജിനെ ഓവര്‍ ടേക് ചെയ്തു ; ഷെയ്ൻ വാട്‌സണ്‍

സ്പോർട്സ് ഡെസ്ക്ക് : മുഹമ്മദ് സിറാജിന്റെ ഇന്ത്യൻ ടീമിലെ റോള്‍ മുഹമ്മദ് ഷമി ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ ഓസ്‌ട്രേലിയൻ ഓള്‍റൗണ്ടര്‍ ഷെയ്ൻ വാട്‌സണ്‍.സിറാജിനെ ഷമി ഓവര്‍ ടേക് ചെയ്തു കഴിഞ്ഞു എന്നും വാട്സണ്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച ഷമി 9 വിക്കറ്റുകള്‍ വീഴ്ത്തി കഴിഞ്ഞു.”ഇന്ത്യയ്ക്ക് ഇത് ഒരു നല്ല പ്രശ്നമാണ്. എല്ലാ കളിക്കാരും മികച്ച രീതിയില്‍ കളിക്കുന്ന അവിശ്വസനീയമായ ഫോമിലുള്ള ഒരു ടീമിന്റെ അടയാളമാണിത്. എന്റെ മനസ്സില്‍, കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഷമി പന്തെറിഞ്ഞ രീതി കാരണം ഷമി സിറാജിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. അവൻ അവിശ്വസനീയമാം വിധത്തില്‍ ആണ് പന്തെറിഞ്ഞത്” വാട്‌സണ്‍ 

പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“ഇംഗ്ലണ്ടിനെതിരെ നമ്മള്‍ കണ്ടത് പോലെ ഷമി മികച്ച നിലയിലായിരിക്കുമ്ബോള്‍, അദ്ദേഹത്തിനെ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവന്റെ ലെങ്ത് വളരെ കൃത്യമായതിനാല്‍, അത് എല്ലായ്‌പ്പോഴും സ്റ്റമ്ബിലേക്ക് എത്തും. ഹാര്‍ദിക് പരിക്കേറ്റ് പോയത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ അതിനര്‍ത്ഥം ഷമിക്ക് ഒരു അവസരം ലഭിച്ചു എന്നാണ്, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സിറാജിനെ മറികടന്നു” വാട്സണ്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles