കൊച്ചി: ഭാര്യയോ പാർട്ണറോ ഉള്ളപ്പോൾതന്നെ മറ്റൊരാളുമായി പ്രണയബന്ധം സൂക്ഷിക്കുന്നവർ ഏതെങ്കിലും ഘട്ടത്തിൽ ആ ബന്ധം അവസാനിപ്പിക്കുമ്പോൾ എതിർഭാഗത്ത് നിനിൽക്കുന്നവരുടെ മാനസികാവസ്ഥ പരിഗണിക്കാറുണ്ടോ?
ബഹുമാനത്തോടേയും സ്നേഹത്തോടേയും ഇണക്കത്തോടേയും വേണം ഇത്തരം ബന്ധങ്ങൾ അവസാനിപ്പിക്കേണ്ടതെന്ന് എഴുത്തുകാരിയും ദളിത് ആക്ടിവിസ്റ്റുമായ മൃദുലാ ദേവി എസ് പറയുന്നു.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടേയാണ് മൃദുലാദേവി ഇക്കാര്യം സൂചിപ്പിച്ചത്. നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലൈംഗിക പീഡന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ്. ഇത്തരം ബന്ധങ്ങളിൽ നിന്ന് മിക്ക പുരുഷൻമാരും രക്ഷപ്പെടുന്നത് ഭാര്യയേയും അമ്മയേയും ടൂൾ ആക്കിയാണ്. ഒട്ടു മുക്കാലും പുരുഷന്മാരെയും അവരുടെ ഭാര്യമാർ മിക്കപ്പോഴും ‘എന്റെ ഭർത്താവ് തെറ്റ് തിരുത്തി തിരിച്ചു വന്നു ‘എന്ന രീതിയിൽ സ്വീകരിച്ചേക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് നീന എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്. എന്നാൽ ബന്ധത്തിൽ നിന്നും വിട്ടുപോന്ന സ്ത്രീകളിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം പേർക്കും ഈ പരിഗണന കിട്ടില്ല. ഭർത്താവ്, മക്കൾ സുഹൃത്തുക്കൾ സഹോദരങ്ങൾ ഇവരാരും അവരെ സ്വീകരിക്കാൻ തയ്യാറാവില്ല. ഫെയ്സ്ബുക്ക് കുറിപ്പിൽ മൃദുലാ ദേവി പറയുന്നു.