ഐ.സി.ഡി.എസ് വാർഷികം കവിയൂർ പഞ്ചായത്തിൽ 11 ന് നടക്കും: ജില്ലാ പഞ്ചായത്തംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും

മല്ലപ്പള്ളി: ഐ സി ഡി എസിന്റെ നേതൃത്വത്തിൽ കവിയൂർ പഞ്ചായത്തിലെ 46-ാം വാർഷിക ആഘോഷം നടക്കും.
ഒക്ടോബർ 11-ാം തീയതി 11 മണിക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാ കുമാരി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.
ഐ.സി.ഡി.എസ് @ 46 എന്ന പരിപാടിയുടെ ഭാഗമായി കവിയൂർ പഞ്ചായത്തിലെ വാർഷിക ആഘോഷത്തോടൊപ്പം തദ്ദേശ സ്വയംഭരണ തല പ്രദർശനവും നടത്തപ്പെടുന്നതാണ്.

Hot Topics

Related Articles