ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുമ്പോൾ ഈ പൊടികൈകൾ ഉപയോഗിക്കൂ… നല്ല സോഫ്റ്റ് ഇടിയപ്പം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം…

നല്ല സോഫ്റ്റ് ഇടിയപ്പവും മുട്ടക്കറിയും വല്ലാത്ത അടിപൊളി ഒരു കോമ്പിനേഷനാണ്. എന്നാല്‍ ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് കുഴക്കുന്നത് വലിയ ഒരു പണി തന്നെയാണ്. സാധാരണ ഇടിയപ്പത്തിന്റെ മാവ് കുഴയ്ക്കുന്നത് ചെറു ചൂടു വെള്ളത്തിലാണ്. എന്നാല്‍ ഇനിമുതല്‍ നിങ്ങള്‍ വെള്ളത്തിന് പകരം അല്‍പം തേങ്ങാപ്പാലില്‍ ഇടിയപ്പത്തിന്റെ പൊടി കുഴച്ചെടുത്ത് നോക്കൂ. ഇത് ഇടിയപ്പത്തിന്റെ ടേസ്റ്റ് വര്‍ദ്ധിപ്പിക്കും.

തേങ്ങാപ്പാലില്‍ കുഴച്ചെടുത്ത ഇടിയപ്പം വളരെയധികം സോഫ്റ്റ് ആയിരിക്കും. ഇത് ഇടിയപ്പം ഡ്രൈ ആവാതെ നല്ല സോഫ്റ്റ് ആക്കി അല്‍പം ഈര്‍പ്പത്തോടെ നിലനിര്‍ത്തുന്നതിനും തേങ്ങാപ്പാൽ സഹായിക്കുന്നു. കൂടാതെ മാവ് കുഴക്കുമ്പോള്‍ വെളിച്ചെണ്ണക്ക് പകരം നെയ്യ് ചേര്‍ത്ത് ഒരു തവണ കുഴച്ച്‌ നോക്കൂ. മാവ് കുഴക്കുമ്പോൾ തന്നെ ചൂടുവെള്ളം ചേര്‍ത്ത് അതിലേക്ക് നെയ്യ് മിക്സ് ചെയ്ത് ഉപ്പും ചേര്‍ത്ത് ഒന്ന് കുഴച്ചാല്‍ മാവ് അപ്പോള്‍ തന്നെ സോഫ്റ്റ് ആയിമാറുന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയപ്പത്തിന് മാവ് തയ്യാറാക്കുമ്പോള്‍ അല്‍പം ചോറ് കൂടി ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തില്‍ കുഴച്ചെടുത്ത് അത് കൊണ്ട് ഒന്ന് ഇടിയപ്പം ഉണ്ടാക്കി നോക്കൂ. ഇതിന്റെ ടേസ്റ്റിനോടൊപ്പം ഇടിയപ്പം നല്ല സോഫ്റ്റും ആയിരിക്കും.

Hot Topics

Related Articles