കോട്ടയം : ഇടുക്കിയിൽ നിന്നും ഗൃഹനാഥനെ കാണാതായതായി പരാതി. ഇടുക്കി കെ ചപ്പാത്ത് കോക്കാം പാടത്ത് ഷൺമുഖനെയാണ് കാണാതായത്. ഇന്നലെ സെപ്റ്റംബർ എട്ട് തിങ്കളാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് വീട്ടിൽ നിന്നും പോയതാണ് എന്ന് ബന്ധുക്കൾ പറഞ്ഞു. കോട്ടയം ഭാഗത്തേയ്ക്കുള്ള ബസിൽ പോയതായാണ് വിവരം. ഇദ്ദേഹത്തെ കണ്ടെത്തുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ഉപ്പുതറ പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോൺ : 9446413739, 9567873238
Advertisements