ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ 140 അടിയെത്തി; ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് താഴുന്നില്ല

ഇടുക്കി: ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നത് അശങ്കയ്ക്ക് ഇടയാക്കുന്നു. നിലവിൽ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനത്താൽ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്.

ഇന്നലെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തിയിരുന്നു. എന്നിട്ടും, ജലനിരപ്പിൽ കുറവ് വന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.30 അടിയാണ് ജലനിരപ്പ്. 141 അടി എത്തിയാൽ അണക്കെട്ട് തുറന്നേയ്ക്കും. ഇന്നലെ ആദ്യ ജാഗ്രതാ നിർദേശം നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം കക്കി ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ഷട്ടറുകൾ 60 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. പമ്ബ, അച്ചൻകോവിൽ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles