ഐ.എച്ച്.ആർ.ഡി. പതിനൊന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സംസ്ഥാനത്തെ ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അടുത്ത അധ്യയനവർഷത്തെ (2024-25) പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വെബ്സൈറ്റ് മുഖേന ഓൺലൈനായും സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്ലൈനായും സമർപ്പിക്കാം. രജിസ്ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് 55 രൂപ) ഓൺലൈനായി അതത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും  സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്കു രജിസ്ട്രേഷൻ ഫീസ്  അടച്ചശേഷം  രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ  വിശദവിവരങ്ങൾ thss.ihrd.ac.in എന്ന ഓൺലൈൻ ലിങ്കിൽ നല്കേണ്ടതാണ്.

ഓഫ് ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്ട്രേഷൻ ഫീസും സഹിതം  (രജിസ്ട്രേഷൻ ഫീസ് അതത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28 ന്  വൈകുന്നേരം നാലുമണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷ  മേയ് 28ന് വൈകിട്ട് അഞ്ചുമണിക്കകം സമർപ്പിക്കേണ്ടതാണ്. വിശദവിവരത്തിന് ഫോൺ: മുട്ടട (തിരുവനന്തപുരം, 0471-2543888,8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828,8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-233982, 8547005011/9446849600), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ്്അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്സൈറ്റ് ആയ ihrd.ac.in ലും ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് email: [email protected]

Hot Topics

Related Articles