കോട്ടയം : കെപിഎസ്എംഎ നോൺ വെൽ പ്രൈവറ്റ് സ്കൂൾ മാനേജഴ്സ്ഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം വിദ്യാഭ്യാസ ഉപ:ഡയറക്ടറുടെ ഓഫീസിനു മുൻപിൽ കൂട്ടധർണ്ണ നടത്തി. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് സന്ദർശിച്ച് ജില്ലയിലെ എയ്ഡഡ് സ്കൂൾ മാനേജർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു. കെപിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.മണി കൊല്ലം മുഖ്യ അതിഥിയായി. മാനേജർമാർക്ക് പിന്തുണ നൽകി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഭിന്നശേഷി സംവരണം നടപ്പാക്കാൻ മാനേജർമാർ തയ്യാറാണെങ്കിലും ഈ പേരിൽ മറ്റ് നിയമനങ്ങൾ തടയുന്നത് പൊതുവിദ്യാലയങ്ങളെ തകർക്കുമെന്നും അതോടൊപ്പം സ്കൂൾ വാഹനങ്ങളിൽ ക്യാമറാ സ്ഥാപിക്കുന്നതിന് സമയം നീട്ടി നൽകണമെന്നും എംഎൽഎ പറഞ്ഞു. മാനേജർമാരേ സമൂഹത്തിൽ ഇകഴ്ത്തിക്കാണിക്കുന്ന പ്രവണതയെ ചടങ്ങിൽ കല്ലട ഗിരീഷ് നിശിതമായി വിമർശിച്ചു. പൊതുവിദ്യാലയങ്ങൾ നടത്തിക്കൊണ്ട് പോകുവാൻ വിവിധ മാനേജ്‌മെന്റുകൾ നേരിടുന്ന പ്രശ്‌നങ്ങൾ ധർണയിൽ അവതരിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയിലും ധർണയിൽ ജില്ലയിലെ സ്കൂൾ മാനേജർമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. കെ പി എസ് എം എ ജില്ലാ ജനറൽ സെക്രട്ടറി ജോജി കരിമാങ്കൽ സ്വാഗതമാശംസിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ആർ ഗോപീകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന നേതാക്കളായ ഗുലാബ് ഖാൻ, കല്ലട ഗിരീഷ്,ജില്ലാ രക്ഷാധികാരി കെ എ മുഹമ്മദ് അഷ്റഫ്,ജില്ലാ വൈസ്പ്രസിഡന്റ്മാരായ കെ ആർ വിജയൻ, കെ എ മുരളി, ട്രഷറാർ മധുലാൽ, എന്നിവർ പങ്കെടുത്തു.
എയ്ഡഡ് സ്കൂൾ മാനേജർമാർ കോട്ടയം വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ കൂട്ടധർണ്ണ നടത്തി
