ചാവക്കാട് :റീല്‍സ് എടുക്കാനെന്ന വ്യാജേന ലൈറ്റ് ഹൗസിന് മുകളിലെത്തിയ യുവാവിന് അപകടം. ഗുണ്ട് പൊട്ടിത്തെറിയില്‍ 26 കാരനായ മടപ്പേന്‍ സ്വദേശി സല്‍മാൻ ഫാരിസ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് ലൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ എത്തിയ സല്‍മാൻ ഫാരിസിന് അപ്പോള്‍ തന്നെയാണ് റീല്‍സിനായി ഗുണ്ട് പൊട്ടിക്കാമെന്ന വിചാരം ഉടലെടുത്തത്. സംഘം ഗുണ്ട് വാങ്ങി ലൈറ്റ് ഹൗസിന്റെ മുകളില്‍ കൊണ്ടുപോയി പൊട്ടിക്കുകയായിരുന്നു.പൊട്ടിത്തെറി ശബ്ദം മുഴങ്ങിതുടങ്ങിയതോടെ കടപ്പുറം പ്രദേശത്ത് വലിയ ആശങ്കയുണ്ടായി. ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റ ഫാരിസിനെ കൂട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലത് കൈപ്പത്തി തകര്‍ന്ന ഫാരിസിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിര്‍ത്തി സുരക്ഷാ മേഖലയായ ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
റീല്‍സ് സാഹസത്തിനിടെ ദുരന്തം: ലൈറ്റ് ഹൗസിന് മുകളില്‍ ഗുണ്ട് പൊട്ടിത്തെറി, യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
