സെഞ്ച്വറിയടിച്ചു ഡീസലും; വില വർദ്ധനവ് മൂലം കേരളത്തിലും ഡീസൽ വില 100 കടന്നു

കേ​ര​ള​ത്തി​ലും ഡീ​സ​ലി​ന് 100 ക​ട​ന്നു 38 പൈ​സ കൂ​ടി വ​ർ​ദ്ധിച്ച​തോ​ടെ പാ​റ​ശാ​ല​യി​ൽ ഡീ​സ​ൽ ലി​റ്റ​റി​ന് 100.11 രൂ​പ​യാ​യി. പൂ​പ്പാ​റ​യി​ൽ 100.05 രൂ​പ​യും.
പെ​ട്രോ​ളി​ന് ഇന്ന് 30 പൈ​സ വ​ർ​ധിദ്ധിപ്പിച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 104.57 രൂ​പ​യും ഡീ​സ​ലി​ന് 98.14 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ൽ 99.83 രൂ​പ​യി​ലെ​ത്തി. പെ​ട്രോ​ളി​ന് 106.39 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ അ​ഞ്ചു മു​ത​ല്‍ എ​ണ്ണ​വി​ല​യി​ല്‍ വ​ര്‍​ദ്ധന മു​ട​ങ്ങാ​തെ തു​ട​രു​കയാ​ണ്.
ര​ണ്ടാ​ഴ്ച​യ്ക്കു​ള​ളി​ല്‍ പെ​ട്രോ​ളി​ന് 2.95 രൂ​പ​യും ഡീ​സ​ലി​ന് 3.69 രൂ​പ​യും വ​ര്‍​ദ്ധിച്ചു.
ക്രൂഡോയിൽ വിലയിലെ വർദ്ധനവാണ് രാജ്യത്തെ ഇന്ധന വിലയിൽ പ്രതിഫലിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടി കാണിക്കുന്നു

Hot Topics

Related Articles