മണക്കയം, ഇടത്തിക്കാവ് പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശമെന്ന് കര്‍ഷകര്‍

വെച്ചൂച്ചിറ: ദിനംപ്രതി കാടിറങ്ങി ജനവാസകേന്ദ്രങ്ങളില്‍ എത്തി കാട്ടാനകള്‍. കുരുമ്പന്‍മൂഴി, മണക്കയം, ഇടത്തിക്കാവ് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. പുളിക്കല്‍ ജോസ്, തണ്ടത്തിക്കുന്നേല്‍ ജോര്‍ജ് എന്നിവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം കാടിറങ്ങിയ ആനകള്‍ നശിപ്പിച്ചിരുന്നു. ഇതിനു തലേ ദിവസം രാത്രി കുരുമ്പന്‍മൂഴി മനയത്ത് മാലിയില്‍ എം.സി.ചെറിയാന്റെ നൂറിലധികം വാഴകള്‍ നശിപ്പിച്ചിരുന്നു. മണക്കയത്തും 3 കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചാണ് കാട്ടന മടങ്ങിയത്. തീറ്റ ആവശ്യം പോലെയുള്ളതില്‍ ആനകള്‍ എത്തുന്നത് പതിവായിരിക്കുകയാണ്. പടക്കം പൊട്ടിച്ചാലും മിക്കപ്പോഴും കാട്ടാനകള്‍ കാടു കയറാറില്ല.

Advertisements

വ്യാഴാഴ്ച രാത്രി ഏഴരയോടെ മണക്കയത്ത് കാട്ടാനക്കൂട്ടം എത്തിയപ്പോള്‍ സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി പടക്കം പൊട്ടിച്ചപ്പോള്‍ ആനകള്‍ പിന്‍വാങ്ങിയെങ്കിലും പമ്പാനദി കടന്ന് മറുകരയാണ് എത്തിയത്. കാട്ടാനയെ ഓടിക്കാന്‍ ഉറക്കം വെടിഞ്ഞ് കാവലിരിക്കേണ്ട ഗതികേടിലാണ് പ്രദേശത്തെ ജനങ്ങള്‍.

Hot Topics

Related Articles