കോഹ്ലി മടങ്ങിയെത്തി ; ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് ; വിജയിക്കുന്നവർക്ക് പരമ്പര

മും​ബൈ: അ​വ​സാ​ന പ​ന്തു​ വ​രെ ആ​വേ​ശം നിറഞ്ഞു നി​ന്ന ആ​ദ്യ ടെ​സ്​​റ്റി​ലെ സ​മ​നി​ല​ക്കു​ശേ​ഷം പ​ര​മ്പര തേ​ടി ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ര​ണ്ടാം പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു.ര​ണ്ടു ടെ​സ്​​റ്റു​ക​ള്‍ മാ​ത്ര​മു​ള്ള പ​ര​മ്പരയാ​യ​തി​നാ​ല്‍ വാം​ഖ​ഡെ​യി​ലെ ക​ളി ജ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ട്രോ​ഫി സ്വ​ന്ത​മാ​ക്കാം.

അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റി​ല്‍ സെ​ഞ്ച്വ​റി​യും ഫി​ഫ്​​റ്റി​യു​മാ​യി താ​ര​മാ​യ ശ്രേ​യ​സ്​ അ​യ്യ​ര്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തു​മോ എ​ന്നാ​ണ്​ ഇ​ന്ന്​ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍ ഉ​റ്റു​നോ​ക്കു​ന്ന​ത്. ആ​ദ്യ ടെ​സ്​​റ്റി​ല്‍ വി​ട്ടു​നി​ന്ന നാ​യ​ക​ന്‍ വി​രാ​ട്​ കോ​ഹ്​​ലി​ക്കു​ പ​ക​ര​മാ​യി​രു​ന്നു അ​യ്യ​ര്‍​ക്ക്​ സ്ഥാ​നം ല​ഭി​ച്ച​ത്. ഇ​ന്ന്​ കോ​ഹ്​​ലി തി​രി​ച്ചെ​ത്തു​മ്പോള്‍ അ​യ്യ​ര്‍ പു​റ​ത്തി​രി​ക്കു​മോ, അ​തോ ഫോ​മി​ല്ലാ​തെ തുടരുന്ന ഉ​പ​നാ​യ​ക​ന്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​യെ മാറ്റി നിർത്തുമോ എന്ന് കണ്ടറിയാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒ​രു​കാ​ല​ത്ത്​ ഇ​ന്ത്യ​യു​ടെ ന​​ട്ടെ​ല്ലാ​യി​രു​ന്ന ര​ഹാ​നെ​യു​ടെ​യും ചേ​തേ​ശ്വ​ര്‍ പു​ജാ​ര​യു​ടെ​യും മോ​ശം ഫോ​മാ​ണ്​ ഇ​ന്ത്യ​യെ കു​ഴ​ക്കു​ന്ന​ത്. ഫ​സ്​​റ്റ്​ ചോ​യ്​​സാ​യ രോ​ഹി​ത്​ ശ​ര്‍​മ​യും ലോ​കേ​ഷ്​ രാ​ഹു​ലു​മി​ല്ലാ​തി​രു​ന്നി​ട്ടും ഓ​പ്പണി​ങ്ങി​ല്‍ ശു​ഭ്​​മ​ന്‍ ഗി​ല്ലും മാ​യ​ങ്ക്​ അ​ഗ​ര്‍​വാ​ളും ഭേ​ദ​പ്പെ​ട്ട രീ​തി​യി​ല്‍ ബാ​റ്റേ​ന്തു​ന്ന​ത്​ ഇ​ന്ത്യ​ക്ക്​ ശു​ഭ​ക​ര​മാ​ണ്.

ബൗ​ളി​ങ്ങി​ല്‍ സ്​​പി​ന്ന​ര്‍​മാ​ര്‍​ക്ക്​ മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ങ്കി​ലും പേ​സ​ര്‍ ഇ​ശാ​ന്ത്​ ശ​ര്‍​മ​ക്കു​പ​ക​രം മു​ഹ​മ്മ​ദ്​ സി​റാ​ജി​നെ ക​ളി​പ്പി​ച്ചേ​ക്കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്. ന്യൂ​സി​ല​ന്‍​ഡ്​ നി​ര​യി​ലും മാ​റ്റ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ട്. മും​ബൈ​യി​ലെ പി​ച്ചി​ല്‍ പേ​സ​ര്‍​മാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ല്‍ സ്​​പി​ന്ന​ര്‍ വി​ല്‍ സോ​മ​ര്‍​വി​ല്ലി​ന്റെ സ്ഥാ​ന​ത്ത്​ ഇ​ടം​കൈ​യ​ന്‍ പേ​സ​ര്‍ നീ​ല്‍ വാ​ഗ്​​ന​റെ ന്യൂസിലാന്റ് ക​ളി​പ്പി​​ച്ചേ​ക്കും.

Hot Topics

Related Articles