കുത്തിത്തിരിഞ്ഞ പന്തിൽ വട്ടം കറങ്ങി ന്യൂസിലാൻഡ് ; ഒന്നാം ഇന്നിംഗ്‌സിൽ 296 ന് പുറത്ത് ; ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

കാൺപൂര്‍: കാൺപൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 49 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്. ന്യൂസീലന്‍ഡ് 296 റണ്‍സിന് പുറത്തായി.

82 റണ്‍സെടുക്കുന്നതിനിടെയാണ് കിവീസിന് എട്ടുവിക്കറ്റുകള്‍ നഷ്ടമായത്. അക്‌സര്‍ പട്ടേല്‍ അഞ്ചുവിക്കറ്റും ആര്‍.അശ്വിന്‍ മൂന്നുവിക്കറ്റും വീഴ്ത്തി. 95 റണ്‍സെടുത്ത ടോം ലാഥമാണ് കീവീസ് നിരയിലെ ടോപ് സ്‌കോറര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വില്‍ യങ് 89 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സുമായി കരുത്തുകാട്ടിയ ന്യൂസീലന്‍ഡിനെ, കരിയറിലെ നാലാം ടെസ്റ്റില്‍നിന്ന് അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി റെക്കോര്‍ഡിട്ട അക്ഷര്‍ പട്ടേലിന്റെ നേതൃത്വത്തിലാണ് ഇന്ത്യ എറിഞ്ഞുവീഴ്ത്തിയത്.

Hot Topics

Related Articles