ജയിക്കുക , തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ് ; എന്നാൽ പോരാട്ടവീര്യം പോലും പാകിസ്താൻ കാണിച്ചില്ല ; രൂക്ഷ വിമർശനവുമായി അഫ്രീദി

സ്പോർട്സ് ഡെസ്ക് : പാകിസ്താന്റെ ഇന്ത്യക്ക് എതിരായ പ്രകടനത്തെ വിമര്‍ശിച്ച്‌ മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി. ഇന്നലെ പാകിസ്താൻ ഇന്ത്യയോട് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 356 റണ്‍സ് ചെയ്സ് ചെയ്ത പാകിസ്താൻ 128 റണ്‍സിന് ഓൾ ഔട്ട് ആയിരുന്നു. ജയിക്കുക , തോല്‍ക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്, എന്നാല്‍ ഒരു പോരാട്ടം നടത്താതിരിക്കുക, വിജയിക്കാനുള്ള ഉദ്ദേശം കാണിക്കാതിരിക്കുക എന്നിവ മോശമാണ്.” അഫ്രീദി മത്സര ശേഷം ട്വിറ്ററില്‍ കുറിച്ചു‌.

ഫീല്‍ഡിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പറായി കളിച്ചു. ഏകദിന റണ്ണുകളുടെ മറ്റൊരു സ്വപ്ന നാഴികക്കല്ല് നേടിയതിന് കോഹ്ലിയെ ഞാൻ അഭിനന്ദിക്കുന്നു. അഫ്രീദി പറഞ്ഞു. പാകിസ്താൻ തളരരുത് എന്നും അടുത്ത മത്സരത്തില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ചത് ചെയ്യാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Hot Topics

Related Articles