ഇന്ത്യ വെസ്റ്റ് ഇൻഡീസ് ആദ്യ ടി ട്വന്റി ഇന്ന് ; പരമ്പര ലക്ഷ്യമിട്ട് ഇരു ടീമുകളും ; സഞ്ജു ടീമിൽ

ട്രിനിഡാഡ് : കരീബിയൻ മണ്ണില്‍ ഇന്നു മുതല്‍ ഏറും അടിയും നല്‍കുന്ന ജയത്തിന്‍റെ ദിനങ്ങള്‍. ഇന്ത്യ വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സര ടി ട്വന്‍റി ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം.സാൻ ഫെര്‍ണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 8.00നാണ് ഒന്നാം ടി ട്വന്‍റി പോരാട്ടം.

ക്രെയ്ഗ് ബ്രാത്‌വൈറ്റ് (ടെസ്റ്റ്), ഷായ് ഹോപ്പ് (ഏകദിനം) എന്നീ ക്യാപ്റ്റന്മാര്‍ക്കു സാധിക്കാത്ത പരമ്പര ജയം റോവ്മാൻ പവലിലൂടെ വിൻഡീസിനു നേടാൻ കഴിയുമോ എന്നതാണു സുപ്രധാന ചോദ്യം. ടെസ്റ്റ് (1-0), ഏകദിന (2-1) പരമ്പരകള്‍ നേടിയശേഷമാണ് ഇന്ത്യ ഇന്നു മുതല്‍ ട്വന്‍റി-20 പരന്പര തേടിയിറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്‍റെ കൂറ്റൻ ജയം നേടിയശേഷം 48 മണിക്കൂറിനുള്ളിലാണ് ഇരു ടീമും ട്വന്‍റി-20 പോരാട്ടത്തിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റൻ പാണ്ഡ്യ…

സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും 2022 ഐസിസി ട്വന്‍റി-20 ലോകകപ്പിനുശേഷം ഇന്ത്യക്കുവേണ്ടി ട്വന്‍റി-20 കളിച്ചിട്ടില്ല എന്നതിനു വെസ്റ്റ് ഇൻഡീസിലും മാറ്റമില്ല. 2022 ലോകകപ്പിനുശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഇറങ്ങുന്ന നാലാമത് ട്വന്‍റി-20 പരമ്പരയാണ് ഇന്നു മുതല്‍ അരങ്ങേറുന്നത്. മുൻപു നടന്ന മൂന്ന് ടി ട്വന്‍റി പരമ്പരയും ഇന്ത്യ ജയിച്ചിരുന്നു. 11 ടി ട്വന്‍റിയിലാണ് ഹാര്‍ദിക് ഇന്ത്യയെ നയിച്ചത്. അതില്‍ എട്ടെണ്ണത്തിലും ജയിച്ചു, രണ്ടെണ്ണം തോറ്റപ്പോള്‍ ഒരെണ്ണം ഫലമില്ലാതെ അവസാനിച്ചു.

Hot Topics

Related Articles