തിരുവല്ല പരുമലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അക്രമം കുടുംബ പ്രശ്നങ്ങളെ തുടർന്നെന്ന് പോലീസ്

തിരുവല്ല : പരുമലയിലെ തിക്കപ്പുഴയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നങ്ങൾ എന്ന് പോലീസ് . പരുമല നാക്കട ആശാരി പറമ്പിൽ കൃഷ്ണൻകുട്ടി (76), ശാരദ (68) എന്നിവരെ മകൻ അനിൽ കൊലപ്പെടുത്തിയതിന് പിന്നിലാണ് കുടുംബ പ്രശ്നങ്ങൾ ആണെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞത്. സ്വത്ത് സംബന്ധിച്ച് അനിൽ മിക്കപ്പോഴും മാതാപിതാക്കളോട് കലഹിക്കുക പതിവായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. മകൻറെ മർദ്ദനം സഹിക്കവയ്യാതെ ഏതാനും മാസം മുമ്പ് മാതാപിതാക്കൾ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് അനിൽ മാതാപിതാക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ വീണ്ടും കലഹം ഉണ്ടായി. ഇതേ തുടർന്ന് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അനിൽ ഇരുവരെയും വെട്ടി വീഴ്ത്തി . വെട്ടേറ്റ ഇരുവരും വീട്ടുമുറ്റത്തേക്ക് ഓടിയിറങ്ങിയെങ്കിലും പിന്നാലെ എത്തിയ അനിൽ ഇരുവരെയും വീണ്ടും വെട്ടി . ഇരുവരുടെയും ശരീരത്താകമാനം നിരവധി വെട്ടുകൾ ഏറ്റിട്ടുണ്ട്. ഫോറൻസിക് സംഘം എത്തി നടത്തിയ നടപടികൾക്കുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ അനിൽ പുളിക്കീഴ് പോലീസിന്റെ കസ്റ്റഡിയിലാണ്.

Hot Topics

Related Articles