ഇന്ത്യൻ ക്രിക്കറ്റ് പിച്ചുകള്‍ മോശമെന്ന ഐസിസി വാദം തള്ളി ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്

ധര്‍മ്മശാല : ഇന്ത്യൻ ക്രിക്കറ്റ് പിച്ചുകള്‍ മോശമെന്ന ഐസിസി വാദം തള്ളി ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഇന്ത്യ – ഓസ്ട്രേലിയ, ഇന്ത്യ – പാകിസ്താൻ മത്സരങ്ങള്‍ നടന്ന ചെന്നൈ, അഹമ്മദാബാദ് സ്റ്റേഡിയങ്ങള്‍ക്ക് ശരാശരി നിലവാരം മാത്രമേയുള്ളു എന്നാണ് ഐസിസിയുടെ വാദം.എന്നാല്‍ 350ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന സ്റ്റേഡിയം മാത്രമല്ല മികച്ചതെന്നാണ് രാഹുല്‍ ദ്രാവിഡിന്റെ മറുപടി. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ കളിക്കാൻ കഴിയണമെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഡല്‍ഹി, പൂനെ സ്റ്റേഡിയങ്ങളില്‍ 350ലധികം റണ്‍സ് നേടാൻ കഴിയും. അത് മാത്രം മികച്ച ഗ്രൗണ്ടുകളെന്ന് പറയാൻ കഴിയുമോ? ഈ സ്റ്റേഡിയങ്ങളില്‍ സിംഗിള്‍ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പ്രയാസമാണ്. സിക്സും ഫോറും മാത്രമായാല്‍ ക്രിക്കറ്റില്‍ ബൗളര്‍മാരുടെ ജോലി എന്താണെന്നും രാഹുല്‍ ദ്രാവിഡ് ചോദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒക്ടോബര്‍ എട്ടിന് നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 199 റണ്‍സ് മാത്രമാണ് അടിച്ചത്. ആദ്യം തകര്‍ന്നെങ്കിലും മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ പാകിസ്താനും ഇന്ത്യയ്ക്കെതിരെ 200 റണ്‍സ് എടുക്കാൻ കഴിഞ്ഞില്ല. ഈ മത്സരവും ഇന്ത്യ അനായാസം വിജയിച്ചിരുന്നു.

Hot Topics

Related Articles