ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരം മെയ് നാലിന് ; ഷെഡ്യൂള്‍ പ്രഖ്യാപിച്ച് അധികൃതർ

ന്യൂസ് ഡെസ്ക് : ഇന്ത്യൻ സൂപ്പർ ലീഗ്  2023-24 സീസണ്‍ പ്ലേ ഓഫുകളുടെയും ഫൈനലിൻ്റെയും ഷെഡ്യൂള്‍ വ്യാഴാഴ്ച ലീഗ് അധികൃതർ പ്രഖ്യാപിച്ചു.ഏപ്രില്‍ 19 മുതല്‍ നോക്കൗട്ട് മത്സരങ്ങളും തുടർന്ന് സെമിഫൈനല്‍ ഹോം, എവേ ഫോർമാറ്റിലും നടക്കും. ഫൈനല്‍ മെയ് നാലിന് ആകും. വേദികള്‍ പിന്നീട് പ്രഖ്യാപിക്കും.

മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാന്, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ, കേരള ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്‌സി എന്നിവരാണ് പ്ലേ ഓഫില്‍ ഇറങ്ങുക. അവസാന റൗണ്ട് മത്സരങ്ങള്‍ കൂടെ കഴിഞ്ഞാലെ ആര് ആരെ നേരിടും എന്ന് വ്യക്തമാവുകയുള്ളൂ‌ ഒഡീഷയോ ഗോവയോ ആകും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികള്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

Playoffs Schedule:Knockouts – April 19 and 20Semifinals (1st leg) – April 23 and 24Semifinals (2nd leg) – April 28 and 29Final: May 4

Hot Topics

Related Articles