ചിരവൈരികളുടെ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വമ്പൻ വിജയം; ഏഷ്യാക്കപ്പിൽ പാക്കിസ്ഥാനെ ഇന്ത്യ തകർത്തത് 228 റണ്ണിന്

കൊളംബോ: മഴ തടസപ്പെടുത്തിയതിനെ തുടർന്നു രണ്ടു ദിവസത്തേയ്ക്ക് നീണ്ട ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ തകർപ്പൻ വിജയം. 228 റണ്ണിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്. 50 ഓവറിൽ ഇന്ത്യ ഉയർത്തിയ 356 റണ്ണിന്റെ വിജയലക്ഷ്യം മറികടക്കാൻ ഇറങ്ങിയ പാക്കിസ്ഥാനെ 32 ഓവറിൽ 128 ന് പുറത്താക്കി. 122 റണ്ണടിച്ച വിരാട് കോഹ്ലിയും, 111 റണ്ണടിച്ച കെ.എൽ രാഹുലുമാണ് ഇന്ത്യയുടെ വിജയശില്പികൾ. അഞ്ചു വിക്കറ്റ് പിഴുത കുൽദീപ് യാദവ് പാക്ക് ബാറ്റിംങ് നിരയുടെ നട്ടെല്ലൊടിച്ചു.

Hot Topics

Related Articles