ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായകമായ അടുത്ത ഘട്ട ആണവ ചർച്ചകള്‍ മാർച്ചില്‍ നടന്നേക്കുമെന്ന് റിപ്പോർട്ടുകള്‍. വിഷയത്തില്‍ ഒരു താത്കാലിക ധാരണയിലെത്താൻ അമേരിക്കയും ഇറാനും സന്നദ്ധത പ്രകടിപ്പിച്ചതായി ഇറാൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന് മേല്‍ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് നിലവില്‍ ചർച്ചകള്‍ നീണ്ടുപോകാൻ പ്രധാന കാരണം. ഇക്കാര്യത്തിലടക്കം ധാരണക്ക് മാർച്ചിലെ ചർച്ചകള്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യുറേനിയം സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി എണ്ണ വ്യാപാരത്തിലടക്കം ഇളവുകള്‍ നല്‍കിക്കൊണ്ടുള്ള നിലപാടിലേക്ക് ഇരുപക്ഷവും എത്തിയേക്കുമെന്നാണ് സൂചന. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മാർച്ചില്‍ നടക്കാനിരിക്കുന്ന ഈ കൂടിക്കാഴ്ചയെ നയതന്ത്ര ലോകം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്. ചർച്ചകള്‍ ഫലം കണ്ടാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്നാണ് പ്രതീക്ഷ.
യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നിർത്തിവയ്ക്കില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം യുറേനിയം സമ്പുഷ്ടീകരണം നിർത്തി വെക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ നേരത്തെ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായുള്ള ചർച്ചയില്‍ യുറേനിയം സമ്പുഷ്ടീകരണം പെടില്ലെന്ന വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. തങ്ങളുടെ ആണവ സംവിധാനം ബോംബുകള്‍ കൊണ്ട് തകർക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ യുറേനിയം സമ്പുഷ്ട്കീരണം നിർത്തണമെന്ന ഇസ്രയേല്‍ ആവശ്യം ഇതോടെ ഇറാൻ അംഗീകരിക്കില്ലെന്ന് ഉറപ്പായി. ആണവ ചർച്ചകളില്‍ ഇറാനുള്ള പിന്തുണ ഇന്നും റഷ്യ ആവർത്തിച്ചുറപ്പിച്ചു. പത്ത് ദിവസത്തിനകം ധാരണയിലെത്തണമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. അതിനിടെ മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക അയച്ച പടക്കപ്പലായ യു എസ് എസ് ജെറാള്‍ഡ് ഫോർഡ് മെഡിറ്ററേനിയൻ കടലിലെത്തി.


