കോട്ടയം : സ്വാതന്ത്ര്യത്തിന്റെ നന്മകൾ നിലനിർത്തണമെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു. താഴത്തങ്ങാടി മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷ പരിപാടി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇമാം.ജീവനും ജീവിതവും സമര്‍പ്പിച്ച നിരവധി സമരസേനാനികളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിനം. പല നാട്ടുരാജ്യങ്ങളായി വിഭജിച്ച് നിന്നിരുന്ന ഇന്ത്യ സ്വാതന്ത്ര്യത്തിനായി ജാതിമതഭേദമന്യേ ഒന്നിച്ച് നിന്നത് ലോകചരിത്രത്തിലെ തന്നെ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ട ഏടുകളിലൊന്നാണ്.
വെറുപ്പും വിദ്വേഷവും മാറ്റിവെച്ച് ആ മഹിത സ്വാതന്ത്ര്യത്തിന്റെ നന്മകളെ ഉൾക്കൊണ്ട് ഒറ്റക്കെട്ടായി മുന്നേറാൻ നാം ഓരോരുത്തരും ശ്രമിക്കണമെന്നും താഴത്തങ്ങാടി ജുമുഅ മസ്ജിദ് ചീഫ് ഇമാം അബൂ ശമ്മാസ് മൗലവി പറഞ്ഞു. ജമാഅത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് സാലി ദേശീയ പതാക ഉയർത്തി.ഇസ്ലാഹിയ മദ്രസ വിദ്യാർത്ഥികൾ ദേശീയ ഗാനം ആലപിച്ചു.ഇമാം ഉസ്താദ് സദഖത്തുള്ള അദനി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു പ്രഭാഷണം നടത്തി.ഇമാം ജുബൈർ അദനി, ജമാഅത്ത് ജനറൽ സെക്രട്ടറി കെ കെ അബ്ദുൾ നാസർ,ട്രഷറർ അഷ്റഫ് ചാത്തൻകോട്, മെമ്പർമാരായ റാഷിദ് കുമ്മനം, അഫ്സൽ റഹ്മാൻ കൊച്ച് വീട് , എം.ഐ ഈസാക്കുട്ടി, സാജിദ് വി.പി തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തിലെ ആതുര സേവന സന്നദ്ധ മേഖലകളിലെ സഹായങ്ങൾ സമൂഹത്തിന് കൂടുതൽ കാര്യക്ഷമമാകുന്ന രീതിയിൽ പരിപോഷിപ്പിക്കുവാൻ തീരുമാനിച്ചു. സൗഹൃദ സദസ്സും മധുര വിതരണവും നടത്തി.