ഇൻസ്റ്റാഗ്രാം പ്രണയം തമിഴ്നാട് കാഞ്ചീപുരം സ്വദേശി യുവതിയെ തേടി യുവാവ് കുറവിലങ്ങാട്ട് : യുവതിയെ കാണാൻ സാധാക്കാത്ത യുവാവ് യുവതിയുടെ അയൽവാസിയുടെ വീട്ടിൽ തുങ്ങി മരിച്ചു: ആത്ന്മഹത്യക്ക് ശ്രമിച്ച യുവതി ചികിൽസയിൽ

കുറവിലങ്ങാട് : ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിലായ യുവതിയെ തേടി എത്തിയ യുവാവ് അയൽവാസിയുടെ വീട്ടിൽ എത്തി ആത്മഹത്യ ചെയ്തത് പരിഭ്രാന്തി പരത്തി കുറവിലങ്ങാടിന് സമീപം നാടുകുന്നിലാണ് സംഭവം ‘കഴിഞ്ഞ ദിവസം തമിഴ്നാട് കാഞ്ചീപുരം സ്വദേശി വിക്രം (30) തൻ്റെ പ്രണയിനിയെ തേടി ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ ഇവിടെ എത്തിയത് എന്നാൽ ഗൂഗിൾമാപ്പ് വഴി തെറ്റിച്ച് വിക്രമിനെ യുവതിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിൽ എത്തിച്ചു.

Advertisements

അയൽവാസിയോട് വിക്രം പ്രണയ കഥകൾ വിവരിച്ചതോടെപ്പം യുവതിയുടെ വീടിൻ്റെ ചിത്രവും കാണിച്ചു തുടർന്ന് അയൽവാസി വിക്രമിനെ വിദ്യാർത്ഥിനി ആയ യുവതിയുടെ വീടിന് സമീപം കൊണ്ടുചെന്നാക്കി എന്നാൽ ഏകദേശം പത്ത് മിനിട്ടിനകം യുവാവ് അയൽവാസിയുടെ വീട്ടിൽ തിരികെ എത്തി. യുവതി അവിടെ ഇല്ലാ എന്നും തനിക്ക് കുടിക്കാൻ വെള്ളവും ആവിശ്വപെട്ടു. അയൽവാസി യുവാവിന് ചായ നൽകി. ഇരുവരും സംസാരം തുടർന്നു മഴ പെയ്തപ്പോൾ അയൽവാസി ഇപ്പോൾ വരാം എന്നും പറഞ്ഞ് സമീപത്തെ കടയിൽ ബീഡി മേടിക്കാൻ പോയി തിരികെ എത്തിയപ്പോൾ യുവാവിനെ വീടിൻ്റെ തിണ്ണയിൽ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ യുവാവ് തൻ്റെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മരങ്ങാട്ടുപിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം യുവാവിൻ്റെ ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടുകൊടുത്തു. ഇതറിഞ്ഞ യുവതി ഇന്ന് പലർച്ചേ വീട്ടിൽ തുങ്ങി മരിക്കാൻ ശ്രമം നടത്തി വിട്ടുകാരും നാട്ടുകാരും ചേർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles