ഇൻസ്റ്റഗ്രാമിൽ പരിചയം: രണ്ടാം കെട്ടുകാരിയുമായി വിവാഹം; ഈരാറ്റുപേട്ടയിലെ അഷ്കറിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല : കഴുത്തിലെ മുറിവ് ദുരൂഹത ഇരട്ടിയാക്കി; അന്വേഷണം വേണമെന്ന് ബന്ധുക്കൾ

ആലപ്പുഴ : ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട രണ്ടാം കെട്ടുകാരിയെ വിവാഹം കഴിച്ച് ആറാം മാസം ദുരൂഹ സാഹചര്യത്തിൽ മരിച്ച കോട്ടയം ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി അഷ്കര്‍ മുഹമ്മദിന്റെ (23) മരണത്തിലെ ദുരൂഹ നീങ്ങുന്നില്ല. കഴിഞ്ഞ ദിവസം , ഭാര്യയായ മഞ്ജുവിന്റെ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍ കണ്ടത്. മൃതദേഹത്തില്‍ കഴുത്തിന്റെ ഭാ​ഗത്ത് ചില പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

രാവിലെ നാലുമണിക്ക് വീടിനു പുറത്തേക്ക് ഇറങ്ങിയ അഷ്കര്‍ പിന്നെ മടങ്ങിവന്നില്ല. സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ആറരയോടെ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്. ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നുമാസം മുന്‍പാണ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട മഞ്ജുവിനെ അഷ്കര്‍ വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അഷ്കര്‍ മടങ്ങിയെത്തിയ ശേഷം എറണാകുളത്ത് ഡ്രൈവറായി ജോലി നോക്കുന്നതിനിടയിലായിരുന്നു ഇരുവരുടെയും വിവാഹം . മഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്.

Hot Topics

Related Articles