തിരുവനന്തപുരം: സംസ്ഥാനത്ത് അമിത ചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും, അമിത ചാർജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കർശന നടപടി എടുക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ബംഗളൂരു, ചെന്നൈ റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെയാണ് വർദ്ധന ഉണ്ടായിരിക്കുന്നത്. നിലവിൽ ടിക്കറ്റ് വർധന നിയന്ത്രിക്കാൻ നിയമം ഇല്ലാത്തതാണ് അമിത ചാർജ് ഈടാക്കാനുള്ള കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ മുതൽ ബംഗളൂരുവിലേക്ക് രണ്ട് ഹൈബ്രിഡ് ബസ്സുകൾ ഓടി തുടങ്ങും. ഒരു എസി, ഒരു നോൺ എസി ബസ് ആണ് ഓടിക്കുക. അന്തർ സംസ്ഥാന റൂട്ടുകളിൽ കൂടുതൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കും. കെഎസ്ആർടിസിക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നതിന് പരിമിതിയുണ്ട്. ആവശ്യത്തിന് വണ്ടികൾ ഇല്ലാത്തതാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.