ഐ പി എൽ ; ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുത്തു ; പ്ലേ ഓഫ് ഉറപ്പിക്കാൻ ചെന്നൈയ്ക്ക് ജയം അനിവാര്യം

ഡൽഹി : സിഎസ് കെ ഡൽഹി മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുത്തു. ചെന്നൈയ്ക്ക് ഇന്ന് വിജയം അനിവാര്യമാണ് പ്ലേ ഓഫ് ഉറപ്പിക്കാൻ . എന്നാൽ ഡൽഹി പുറത്തായി കഴിഞ്ഞു. പതിവ് ജഴ്സി മാറ്റിയാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. മഴവിൽ നിറത്തിലുള്ള ഭാഗ്യജഴ്സിയിലായിരിക്കും ഡൽഹി താരങ്ങളുടെ സീസണിലെ അവസാന മത്സരം. ഈ ജഴ്സിയിൽ നൂറുശതമാനം വിജയമുള്ളതിനാൽ ഭാഗ്യ ഫാക്ടറായാണ് ഇതിനെ ടീമും ആരാധകരും കാണുന്നത്. ഇതെല്ലാം കൊണ്ടുതന്നെ പ്ലേഓഫ് സാധ്യതകൾ ഉറപ്പിക്കാൻ ജയം അനിവാര്യമായ ചെന്നൈയ്ക്ക നാളത്തെ മത്സരം വെല്ലുവിളി നിറഞ്ഞതാകും.

നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ. 13 മത്സരങ്ങളിൽനിന്ന് ഏഴ് ജയവും അഞ്ച് തോൽവിയും ഒരു സമനിലയും. ആകെ പോയിന്റ് 15. ഇതേ മാർജിനിൽ ലഖ്നൗവും തൊട്ടുപിന്നാലെയുണ്ട്. റൺറേറ്റിന്റെ ബലത്തിലാണ് ചെന്നൈ രണ്ടാം സ്ഥാനത്തുള്ളത്. 14 പോയിന്റുമായി ബാംഗ്ലൂരും മുംബൈയും തൊട്ടരികെയുള്ളതും ചെന്നൈയ്ക്ക് ഭീഷണിയാണ്.

Hot Topics

Related Articles