വിശാഖ പട്ടണത്തിൽ സുനിലിൻ്റെ നര നായാട്ട് ; പന്തിനെ കൊന്ന് തീർത്ത് കരീബിയൻ താരം ;  ഡൽഹിയെ നിലംപരിശാങ്കി കൊൽക്കത്തയുടെ തേരോട്ടം

ന്യൂസ് ഡെസ്ക് : ഐപിഎല്ലിൽ ഡൽഹിയെ തകർത്ത് കൊൽക്കത്തയുടെ മുന്നേറ്റം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. കൊൽക്കത്തയ്ക്കുവേണ്ടി ഓപ്പണറായി ഇറങ്ങിയ സുനിൽ നരെയ്ൻ്റെ മിന്നുന്ന പ്രകടനമാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആൻഗ്രിഷ് രഘുവംശിയും , റസലും മിന്നുന്ന ഫോമിൽ ബാറ്റ് ചെയ്തതോടെ കൊൽക്കത്ത ഐപിഎൽ ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സ്കോറിലേക്ക് എത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ പക്ഷേ ഡൽഹിയുടെ പ്രതീക്ഷകൾ ആസ്ഥാനത്തായി. വിജയം പ്രതീക്ഷിച്ചിറങ്ങിയ പന്തും കൂട്ടരും തകരുന്ന കാഴ്ചയാണ് വിശാഖപട്ടണത്ത് ഉണ്ടായത്. മറുപടി ബാറ്റിംഗിൽ 17  ഓവറിൽ 166 റൺസ് എടുക്കാൻ മാത്രമേ ഡൽഹിക്കായൊള്ളൂ.

Hot Topics

Related Articles