ഇത്രയും ഗതികെട്ടവന്‍ വേറെയുണ്ടാകുമോ !  ക്യാപറ്റന്‍ സ്ഥാനമൊഴിഞ്ഞു , എല്ലാ മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം ; എന്നിട്ടും വിരാടിന് മുന്നില്‍ വിജയം സമ്മാനിക്കാതെ ആര്‍സിബി

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : വിരാടിന് ഐപിഎല്ലിലെ കാലക്കേട് അവസാനിക്കുന്നില്ല. കപ്പില്‍ മുത്തമിടണമെന്ന സ്വപ്‌നവുമായി ഐപിഎല്ലില്‍ വീറോടെ പോരാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും കപ്പിന്റെ സമീപം പോലും എത്താന്‍ വിരാടിനും സംഘത്തിനുമായിട്ടില്ല. നിലവില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഈ ഐപിഎല്ലിലും വിരാടിന് സന്തോഷിക്കാന്‍ വകയില്ല. പേര് കേട്ട പ്രഗത്ഭ താരങ്ങള്‍ ഉണ്ടായിട്ടും കപ്പെന്ന സ്വപ്‌നം മാത്രം ആര്‍സിബിക്ക് അന്യമാണ്. 

പല മാറ്റങ്ങളും പരീക്ഷണങ്ങളും മാറി മാറി നടത്തിയിട്ടും വിജയ കിരീടത്തിലേക്ക് നടന്നടുക്കുവാന്‍ മാത്രം ആ ടീമിന് വിധിയില്ലായിരുന്നു. ഇന്നിപ്പോള്‍ വിരാട് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ് ഓപ്പണറായി ഇറങ്ങി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുമ്പോഴും ടീമിന് ആത്യന്തികമായ വിജയം അന്യമാവുകയാണ്. ഭാഗ്യ പരീക്ഷണങ്ങളില്‍ എന്നും ആര്‍സിബി എന്ന ടീം പരാജയപ്പെടുമ്പോഴും വനിതാ പ്രീമിയര്‍ ലീഗില്‍ മന്ഥാനയും സംഘവും കപ്പടിച്ചത് മാത്രമാണ് അവര്‍ക്കുള്ള ഏക ആശ്വാസം. ഈ ഐപിഎൽ ആരംഭിച്ചിട്ടും വിരാട് തൻ്റെ ഫോമിൽ തന്നെ തുടരുകയാണ്. ടി ട്വൻ്റി കളിക്കാൻ വിരാട് യോഗ്യനല്ല എന്ന് ജയ്ഷാ ഉൾപ്പടെ പറയുമ്പോഴും തൻ്റെ യോഗ്യത എന്തെന്ന് അയാൾ നമുക്ക് കാട്ടിത്തരുന്നുണ്ട് പക്ഷേ അപ്പോഴും ടീമിൻ്റെ വിജയം മാത്രം തീണ്ടാപ്പാടകലെയാണ്.

Hot Topics

Related Articles