പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡനം : ഇറ്റലിയിലേക്ക് പോകാൻ ഡൽഹിയിൽ കഴിയുന്നതിനിടെ നീലൂർ സ്വദേശി പൊലീസ് പിടിയിൽ 

കോട്ടയം : പ്രണയം നടിച്ച് പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ നീലൂർ സ്വദേശി പൊലീസ് പിടിയിൽ. നീലൂർ സ്വദേശി അരുൺ ചെറിയാനെ (28) യാണ് മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ഏലിയാസ് പി. ജോർജിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. പ്രതി പരാതിക്കാരിയെ 2019 മുതൽ 2023 വരെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ഇറ്റലിയിലേക്ക് പോകുന്നതിനുള്ള വൈദ്യ പരിശോധനയ്ക്കായി പ്രതി ഡൽഹിയിൽ എത്തിയപ്പോൾ എ എസ് ഐ അഷ്റഫ് എസ്, സി പി ഒ അബീഷ്  എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പരാതി ഉയർന്നതോടെ ഇയാൾ ഡൽഹിയിലാണ് ഒളിവിൽ കഴിഞ്ഞിരുന്നത്.  ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിൻ്റെ നിർദേശ പ്രകാരം എസ് എച്ച് ഒ ഏലീയാസ് പി. ജോർജ് ,  എസ് ഐ റെജിമോൻ , വനിതാ എ എസ് ഐ മാരായ റെജിമോൾ,  ഷൈമ ,   സി പി ഒ റുബാസ് എന്നിവർ ചേർന്നാണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles