‘ഞാൻ വിശ്വാസി, പത്രികാ സമര്‍പ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചു’; ടോക്കണ്‍ തര്‍ക്കത്തില്‍ രാജ്‍മോഹൻ ഉണ്ണിത്താൻ

കാസർകോട് : കാസർകോട് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണിന്റെ പേരില്‍ തർക്കത്തില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‍മോഹൻ ഉണ്ണിത്താൻ. താൻ വിശ്വാസിയാണെന്നും അതിനാല്‍ തന്നെ പത്രികാ സമർപ്പണത്തിന് സമയം കുറിച്ചതാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതാണ് ഇടതുപക്ഷത്തിന് വേണ്ടി ഭരണാധികാരി അട്ടിമറിച്ചെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. നാമ നിർദ്ദേശ പത്രിക സമർപ്പിക്കുന്ന ഇന്ന് രാവിലെ മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദർശനം നടത്തി നേരെ കളക്ടറേറ്റിലെത്തി ഒമ്പത് മുതല്‍ 10 മണിവരെ ടോക്കണ്‍ കൗണ്ടറിന് മുൻപില്‍ മുൻഗണന ടോക്കണായി ക്യു നില്‍ക്കുകയായിരുന്നു. താൻ വരുമ്പോള്‍ മുന്നിലോ പുറകിലോ മറ്റൊരു സ്ഥാനാർത്ഥിയും ഉണ്ടായിരുന്നില്ല. 9.30ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി വന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥിക്ക് നേരത്തെ ടോക്കണ്‍ നല്‍കിയെന്നും നിങ്ങള്‍ക്ക് രണ്ടാമത്തെ ടോക്കണ്‍ നല്‍കാമെന്നും പറഞ്ഞു.

Advertisements

10 മണിക്ക് തുറക്കുന്ന കൗണ്ടറില്‍ നിന്ന് എങ്ങനെയാണ് മുൻകൂട്ടി ടോക്കണ്‍ ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് നല്‍കിയതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ചോദിച്ചു. അതേസമയം, ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവില്‍ സ്റ്റേഷനില്‍ പത്രിക സമര്‍പ്പിക്കാൻ ടോക്കണ്‍ അനുവദിക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കളക്ടറേറ്റില്‍ കളക്‌ടറുടെ ഓഫീസിന് മുന്നില്‍ നിന്നു. എന്നാല്‍ അതിന് മുൻപേയെത്തിയ ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചില്‍ ഇരിക്കുന്നുണ്ടായിരുന്നു. ടോക്കണ്‍ അനുവദിക്കുമ്ബോള്‍ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കളക്ടറുടെ ഓഫീസില്‍ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. ഇതിന് ശേഷം മുൻകൂട്ടി തീരുമാനിച്ച സമയത്ത് തന്നെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഡെപ്യൂട്ടി കലക്ടർ (RR) പി ഷാജുവിന് മുമ്ബാകെ രാജ്മോഹൻ ഉണ്ണിത്താൻ പത്രിക സമർപ്പിച്ചു.

Hot Topics

Related Articles