ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് 2024ന് തുടക്കമായി

പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അത്‌ലറ്റിക്സ്, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, ഫുട്ബോൾ, നീന്തൽ, ഫെൻസിംഗ്, ഹോക്കി, സോഫ്റ്റ് ബോൾ, കരാട്ടെ, കളരിപ്പയറ്റ്, എന്നീ കായിക ഇനങ്ങളിൽ 2024 ഏപ്രിൽ ഒന്നു മുതൽ ആരംഭിച്ച സമ്മർ കോച്ചിംഗ് ക്യാമ്പ് ജില്ലാ സ്റ്റേഡിയത്തിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് ഓഫീസർ രാജു എബ്രഹാം യോഗത്തിൽ അധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ സലിം, റോബിൻ വിളവിനാൽ, പരിശീലകരായ സോമൻ ബാബു, അനിൽ.എം. കുര്യൻ, അഞ്ജലി കൃഷ്ണ ജി, അഖില അനിൽ, അജിരാജ്. കെ.ഫിലിപ്പ്, മഹേഷ് എന്നിവർ ആശംസകൾ അറിയിച്ചു. 7 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും/ പെൺകുട്ടികൾക്കും ക്യാമ്പിൽ രജിസ്ട്രേഷൻ ചെയ്ത് പങ്കെടുക്കാവുന്നതാണ്.

Hot Topics

Related Articles