ചൂടും അസ്വാസ്ഥതയുമുള്ള കാലാവസ്ഥ; സാധാരണയേക്കാൾ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ ഇന്ന് മഞ്ഞ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി വരെ താപനില ഉയരാം. ഏഴാം തിയ്യതി വരെ കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 38ഡിഗ്രി വരെയും, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2- 4 °C കൂടുതല്‍) ഉയരാൻ സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Advertisements

Hot Topics

Related Articles