നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ് ഹാർദിക് , അയാള്‍ക്കും രാത്രി ഉറങ്ങണം ;  പുതിയ ക്യാപ്റ്റന് സമയം ആവശ്യമാണ് ; ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് രവി ശാസ്ത്രി

ന്യൂസ് ഡെസ്ക് : ഹാർദിക് പാണ്ഡ്യ മുംബൈ ആരാധകരില്‍ നിന്ന് പിന്തുണ അർഹിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച്‌ രവി ശാസ്ത്രി.പുതിയ ക്യാപ്റ്റന് സമയം ആവശ്യമാണെന്നും ക്യാപ്റ്റനെ തീരുമാനിക്കുന്നത് ഉടമകള്‍ ആണെന്നും രവി ശാസ്ത്രി പറഞ്ഞു.”വർഷങ്ങളായി നിങ്ങള്‍ ടീമിനെ പിന്തുണച്ചു, വെറും 2-3 മത്സരങ്ങളില്‍, അവർ ഒരു മോശം ടീമാകില്ല. അവർ 5 തവണ ചാമ്പ്യന്മാരാണ്, നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ് ഹാർദിക്. അയാള്‍ക്കും രാത്രി ഉറങ്ങണം. അതിനാല്‍ അതിനെക്കുറിച്ച്‌ ചിന്തിക്കൂ, ശാന്തനാകൂ, “ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച്‌ രവി ശാസ്ത്രി സ്റ്റാർ സ്‌പോർട്‌സില്‍ പറഞ്ഞു.”ഹാർദിക് ഈ ബഹളങ്ങള്‍ എല്ലാം അവഗണിക്കണം, അവൻ അവന്റെ ഗെയിമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക’ അവർ 3-4 മത്സരങ്ങള്‍ ജയിച്ചാല്‍ എല്ലാം ശമിക്കും. കാര്യങ്ങള്‍ മാറും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles