മായങ്കത്തിൽ അടിയറവ് പറഞ്ഞ്  ബാംഗ്ലൂർ ; കപ്പെന്ന ആഗ്രഹം സ്വപ്നം മാത്രമോ ;   ഇത്തവണ തോൽവി എൽഎസ്ജിയോട് 

ചിന്നസ്വാമി : വേഗതയും കൃത്യതയും ഒത്തുചേർന്ന മായങ്ക് യാദവിൻ്റെ  പേസിന് മുന്നിൽ കീഴടങ്ങി ബാംഗ്ലൂർ. ലക്നൗ താരം മായം ഗ് യാദവിന്റെ മിന്നൽ വേഗത്തിന് മുന്നിൽ ബാംഗ്ലൂരിന് മറുപടിയുണ്ടായിരുന്നില്ല. ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നായകൻ ലക്നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

 നിശ്ചിത ഇരുപതോവറിൽ അഞ്ചു വിക്കറ്റ്  നഷ്ടത്തിൽ 181 റൺസ് അടിച്ച ലക്നൗവിനെ തിരെ ബാംഗ്ലൂർ 153 റൺസിൽ എല്ലാവരും പുറത്താക്കുകയായിരുന്നു.ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലിയും മഹിപാലും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.നാലാമത്തെ മത്സരം കളിക്കുന്ന ബാംഗ്ലൂരിന് ഇത് മൂന്നാം തോൽവിയാണ്. നേരത്തെ ലക്നോവിനു വേണ്ടി ഡി കോക്കിന്റെ തകർപ്പൻ പ്രകടനമാണ് അവർക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

Hot Topics

Related Articles