പാവുക്കര തൃപ്പാവൂർ മഹാവിഷ്ണ ക്ഷേത്രത്തിൽ മോഷണം; 35000ത്തോളം രൂപ നഷ്ടപ്പെട്ടു

മാന്നാർ : പാവുക്കര തൃപ്പാവൂർ മഹാവിഷ്ണ ക്ഷേത്രത്തിലും പാവുക്കര തുണ്ടിയില്‍ മത്തന്റെ വീട്ടിലും മോഷണം. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ഇന്നലെ പുലർച്ചയ്ക്കുമിടയിലാണ് മോഷണം. പാവുക്കര 2295ാം നമ്പർ എൻ.എസ്.എസ്. എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന 35000ത്തോളം രൂപ മോഷണം പോയതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

ഇന്നലെ രാവിലെ പത്തുമണി കഴിഞ്ഞ് ട്രഷറർ ക്ഷേത്രം ഓഫീസിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്ത ജനങ്ങളും മറ്റും എത്തിയിരുന്നെങ്കിലും ഓഫീസിന്റെ കതക് അടഞ്ഞു കിടന്നതിനാല്‍ മോഷണ വിവരം ശ്രദ്ധയില്‍പെട്ടിരുന്നില്ല. അലമാരയും അതിനുള്ളിലെ ലോക്കറും കുത്തി തുറന്ന നിലയിലായിരുന്നു. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കൊണ്ടുപോയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാസം ആദ്യമായതിനാല്‍ ശമ്പളം കൊടുക്കുന്നതിനും മറ്റുമായി ഓഫീസില്‍ സൂക്ഷിച്ച പണമാണ് മോഷണം പോയത്. കാണിക്ക വഞ്ചി തുറന്നെടുത്ത കാശും വഴിപാടായി പലപ്പോഴായി ലഭിച്ച സ്വർണവും ഓഫീസില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെടാതിരുന്നതിനാല്‍ അവയൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികള്‍ മാന്നാർ പൊലീസില്‍ പരാതി നല്‍കി.

മാന്നാർ പാവുക്കര തുണ്ടിയില്‍ മത്തന്റെ വീടിന്റെ മുൻവശത്തെ വാതില്‍ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീടിനുള്ളില്‍ അലമാരയും മേശയും തുറന്ന് സാധനങ്ങള്‍ വലിച്ച്‌ വാരിയിട്ട നിലയിലാണ്. വീട്ടില്‍ സ്വർണമോ പണമോ സൂക്ഷിച്ചിരുന്നില്ല. വീട്ടുകാർ വിദേശത്താണ്. വീട് നോക്കുന്നയാള്‍ രാവിലെ എത്തിയപ്പോഴാണ് വീട് തുറന്ന് കിടക്കന്നത് കണ്ടത്. മാന്നാർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇന്ന് വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.

Hot Topics

Related Articles