ജിദ്ദ: പ്രായഭേദമില്ലാതെ സാധാരണക്കാർക്കെതിരെ ആക്രമണം നടത്തുന്ന ഇസ്രയേലിനും ഹമാസിനുമെതിരെ ശക്തമായി അപലപിച്ച് സൗദി മുൻ ഇന്റലിജന്റ് മേധാവി തുർക്കി അൽ ഫൈസൽ രാജകുമാരൻ. ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ബേക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് പോളിസിയിൽ നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, ഇസ്രയേലിന്റെ സൈനിക അധിനിവേശത്തെ ചെറുക്കാൻ പലസ്തീനികൾക്കവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ നിരപരാധികളായ ആളുകൾക്കെതിരെ ഇസ്രയേൽ വിവേചനരഹിതമായി ബോംബാക്രമണം നടത്തുന്നതും അവരെ സിനായിലേക്ക് ബലമായി തുരത്താനുള്ള ശ്രമത്തെയും അലപിക്കുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നായകന്മാരില്ല, ഇരകൾ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹമാസ് ലക്ഷ്യമിടുന്നുവെന്ന് പ്രായഭേദമില്ലാതെ സാധാരണക്കാരെയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ സാധാരണക്കാരെ ദ്രോഹിക്കുന്നതിനും ആരാധനാലയങ്ങൾ അശുദ്ധമാക്കുന്നതിനുമെതിരെയുള്ള ഇസ്‌ലാമിക നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് ഈ പ്രവൃത്തികളെന്നും ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.