ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളവയാണ് കൂണുകൾ. അതുകൊണ്ട് തന്നെ അത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഒരുപാട് ഗുണം ചെയ്യും. പ്രത്യേകിച്ചും വിറ്റാമിൻ ഡി കുറവുള്ളവർക്ക്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയെല്ലാം കൂണില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതിനാൽ തന്നെ കൂണ്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും പറയുന്നു.
ഏതായാലും ഇനി പറയാൻ പോകുന്നത് ഒരു ലക്ഷൂറിയസ് ആയിട്ടുള്ള കൂണിനെ കുറിച്ചാണ്. കിലോയ്‍ക്ക് 1.5 ലക്ഷം രൂപ വരെയാണ് ഈ കൂണിന് വില. ജപ്പാനിലെ മാറ്റ്സുടേക്ക് കൂണിനെക്കുറിച്ചാണ് പറയുന്നത്. കൊറിയൻ പെനിൻസുലയിലും ചൈനയിലും അമേരിക്കയിലും ഈ കൂൺ വളരുന്നുണ്ട്. എന്നാൽ, പ്രധാനമായും ജപ്പാനിലെ താംബ മേഖലയിൽ വളരുന്ന ഏറ്റവും വില കൂടിയ കൂണുകളിൽ ഒന്നാണിത്. ജാപ്പനീസ് പാചകരീതിയിൽ ഉൾപ്പെടുന്ന ഒരു വിഭവമാണ് ഈ കൂൺ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കൂണുകൾ കണ്ടെത്തുക എന്നത് തന്നെ വളരെ പ്രയാസമുള്ള കാര്യമാണ്. ഈ ഇനത്തിന് ഒരു പൗണ്ടിന് (1 പൗണ്ട് = 1.36 കിലോ) ഏകദേശം $1,000 മുതൽ $2,000 വരെ (75,000 മുതൽ 1.5 ലക്ഷം രൂപ വരെ) വില വരും. ഈ കൂണുകൾ വളരുന്ന സ്ഥലങ്ങൾ തന്നെ ജപ്പാനിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ വില കൂടി വരുന്നതിന് അതും ഒരു കാരണമായി പറയുന്നു. ഈ കൂണിന്റെ പ്രത്യേകതരം മണവും മാംസം പോലെയാണ് അവയിരിക്കുന്നത് എന്നതുമെല്ലാം അതുപോലെ വില കൂടാൻ കാരണം തന്നെ.