ചരിത്രം വഴിമാറുകയാണിവിടെ ! ഇരുപത്തിനാല് മണിക്കൂറിൽ ബുക്ക് മൈ ഷോയിൽ ബോളിവുഡിനേയും ടോളിവുഡിനെയും തകർത്തെറിഞ്ഞ് ആടുജീവിതം

ന്യൂസ് ഡെസ്ക് : മലയാള സിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒന്നിച്ച ആടുജീവിതം മുന്നേറുന്നത്.സമീപകാലത്തായി മലയാള സിനിമയ്ക്ക് ഇതര ഭാഷകളിലും വമ്പന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിനും പ്രേമലുവിനും ശേഷം സിനിമാ ആസ്വാദകരുടെ മനം കവര്‍ന്നിരിക്കുകയാണ് ആടുജീവിതം. കഴിഞ്ഞ 24 മണിക്കൂറിലാണ് ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോയത്. ബോളിവുഡ് സിനിമകളെയും ടോളിവുഡിലെ സിനിമകളെയും മറികടന്നാണ് ഈ നേട്ടം.

ഒരു വാരം പിന്നിടുമ്പോള്‍ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടി കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും. ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയ സിനിമയുടെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ദിവസം കൊണ്ട് 1.06 ലക്ഷം ടിക്കറ്റുകളാണ് ആടുജീവിതം വിറ്റത്. രണ്ടാം സ്ഥാനത്തുള്ള ഹോളിവുഡ് ചിത്രം ഗോഡ്‌സില്ലയ്ക്ക് 58,000 ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. മൂന്നാം സ്ഥാനത്തുള്ള തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയര്‍ 52,000 ടിക്കറ്റുകളും നാലാം സ്ഥാനത്തുള്ള ഹിന്ദി ചിത്രം ക്രൂ 51,000 ടിക്കറ്റുകളുമാണ് ബുക്ക് മൈ ഷോയിലൂടെ കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റിരിക്കുന്നത്.

Hot Topics

Related Articles