ജോസ് കെ മാണി അഭിനയം അവസാനിപ്പിക്കണം: വഖഫിലെ വഞ്ചനയ്ക്ക് മാപ്പ് പറയണം : എൻ. ഹരി

കോട്ടയം : വഖഫ് നിയമഭേദഗതിയെ പൂർണ്ണമായി തള്ളിക്കളയുകയും എന്നാൽ വിയോജിപ്പുണ്ടെന്ന് വരുത്തി തീർക്കാനുമുള്ള ജോസ് കെ മാണിയുടെ നീക്കം കേരള ജനതയുടെയും വിശ്വാസി സമൂഹത്തിന്റെയും സാമാന്യബോധത്തെ പരിഹസിക്കൽ ആണെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു.

Advertisements

കേരള കോൺഗ്രസ് പ്രസ്ഥാനത്തിൻറെ പാരമ്പര്യം തൃണവൽക്കരിച്ച് അധികാരത്തിന്റെ അപ്പക്കഷണത്തിനായി നിലയുറപ്പിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.ഭരണമുന്നണിയായ സിപിഎമ്മിന്റെ താല്പര്യങ്ങൾക്ക് ഒപ്പം തുള്ളുന്ന പാവയായി ജോസ് കെ മാണി മാറിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുനമ്പം ജനതയുടെ കണ്ണീരിന് വിലകൽപ്പിച്ചിരുന്നുവെങ്കിൽ വഖഫ് ബില്ലിനെ പൂർണ്ണമായി സ്വാഗതം ചെയ്തു ക്രൈസ്തവ സഭകൾക്കൊപ്പം ജോസ് കെ മാണി നിലയുറപ്പിക്കുമായിരുന്നു.
എന്നാൽ ഒരു ഭേദഗതിയെ മാത്രം അനുകൂലിച്ചു എന്നു വരുത്തി ബില്ലിനെ പൊതുവിൽ എതിർക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ഇതിനു സമാനമായ നിലപാടാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവർത്തിച്ചത്. ഇരുവരും പാർലമെൻ്റിൽ ബില്ലിനെ അനുകൂലിച്ചില്ല എന്നതാണ് വാസ്തവം.

വഖഫ് കിരാത നിയമത്തിൽ ബലിയാടായവരുടെ
ജീവൽപ്രശ്നത്തിനു പോലും വിലകൽപ്പിക്കാതെ രാഷ്ട്രീയഅന്ധത ബാധിച്ചിരിക്കുകയാണ് കേരള കോൺഗ്രസുകൾക്ക്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ജോസ് കെ മാണി പരാജയപ്പെട്ടിരിക്കുന്നു. ആ തെറ്റ് ഏറ്റുപറഞ്ഞ് കേരള ജനതയോടും വിശ്വാസി സമൂഹത്തോടും മാപ്പ് പറയാൻ തയ്യാറുണ്ടോ. ജനവഞ്ചനയുടെ ആൾരൂപമായി ജോസ് കെ മാണി മാറിയിരിക്കുന്നു.

ഇക്കാര്യത്തിൽ ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് കേരള സമൂഹത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. അക്ഷരാർത്ഥത്തിൽ രാജ്യം പ്രതീക്ഷയോടെ കണ്ട ബില്ലിനെ എതിർക്കുകയാണ് ജോസ് കെ മാണി ചെയ്തത്. ക്രൈസ്തവസഭകൾ ബില്ലിനെ സ്വാഗതം ചെയ്യുകയും അനുകൂലിച്ചു വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതാണ്. വഖഫ് ഭേദഗതി ബിൽ ഇരുസഭകളും പാസാക്കിയപ്പോൾ സീറോ മലബാർ സഭ സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ കേരള കോൺഗ്രസ് എംപിമാരായ ജോസ് കെ മാണിയും ഫ്രാൻസിസ് ജോർജും തങ്ങളുടെ മുന്നണികളെ തൃപ്തിപ്പെടുത്താനായി അഴകൊഴമ്പൻ നിലപാട് സ്വീകരിച്ചു.

രാജ്യമാകെ ചർച്ച ചെയ്യുകയും ക്രൈസ്തവ സഭകൾ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും നിലപാട് വ്യക്തമാക്കാതെ വഴുതിമാറുകയാണ് ബിൽ ലോക്സഭാ പാസാക്കിയപ്പോഴും ജോസ് കെ മാണി ചെയ്തത്.

ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് എന്താണെന്ന് നിയമസഭയിൽ കേരള കോൺഗ്രസ് തെളിയിച്ചതാണ്.

കേരള നിയമസഭ ബില്ല് പിൻവലിക്കണം എന്നാവശ്യപ്പെട്ട് പാസാക്കിയ പ്രമേയത്തിനെ സർവാത്മനാ പിന്തുണച്ചവരാണ്.രാജ്യസഭയിലും ‘ജോസ് കെ മാണി കേരള നിയമസഭയിൽ പാർട്ടി എംഎൽഎമാർ സ്വീകരിച്ച അതേ സമീപനമാണ് പുലർത്തിയത്.

മുനമ്പം വിഷയത്തിൽ കേരളത്തിലെ ജനവിഭാഗം അടുത്ത ആശങ്കയിൽ നിലനിൽക്കുമ്പോഴാണ് വഖഫ് ഭേദഗതി രാജ്യസഭയിലെത്തിയത്.
ചില വകുപ്പുകളെ പിന്തുണയ്ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയും ഇന്ത്യ മുന്നണിയുടെ നിലപാടിനൊപ്പം നിലയുറപ്പിച്ച് എതിർക്കുകയും ചെയ്തു.

Hot Topics

Related Articles