ലുലുവിനെ മറികടന്ന് ജോയ് ആലുക്കാസ് ഒന്നാം സ്ഥാനത്ത്; മലയാളി കോടീശ്വരന്മാരുടെ പട്ടികയില്‍ മുന്നേറ്റം

തിരുവനന്തപുരം: മലയാളി കോടീശ്വരന്മാരുടെ പട്ടികയിൽ വലിയ മാറ്റം. ഫോർബ്സ് റിയൽ-ടൈം ബില്യണേഴ്സ് പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ മറികടന്ന്, ഏറ്റവും മുന്നിൽ എത്തിയത് ജോയ് ആലുക്കാസ്.6.7 ബില്യൺ ഡോളർ (ഏകദേശം ₹59,000 കോടി) ആസ്തിയുമായി ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ലോകത്തെ 566-ാം സ്ഥാനത്താണ്. 2024-ൽ 4.4 ബില്യൺ ഡോളറായിരുന്ന സമ്പത്ത്, സ്വർണ വ്യാപാരത്തിലെ വളർച്ചയെ തുടർന്ന് ഇരട്ടിയിലധികമായി ഉയർന്നു. 1987-ൽ അബുദാബിയിൽ കുടുംബത്തിന്റെ ആദ്യ വിദേശ സ്റ്റോർ തുറന്ന ജോയ്, പിന്നീട് സ്വന്തം ബ്രാൻഡായ “ജോയ് ആലുക്കാസ്” വഴി ജ്വല്ലറി ശൃംഖലയെ ലോകവ്യാപകമായി വളർത്തുകയായിരുന്നു.

Advertisements

ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും 150-ലധികം ഔട്ട്ലെറ്റുകളുള്ള കമ്പനി 2023-ൽ 14,513 കോടി ടേണോവർ, 899 കോടി ലാഭം നേടി. ഇതോടെ 2025-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി വ്യവസായി ആയി ജോയ് അറിയപ്പെടുന്നു.രണ്ടാം സ്ഥാനത്ത് എത്തിയ എം.എ. യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ. ലോക റാങ്കിങ് 748. മുൻ വർഷത്തേക്കാൾ യൂസഫലിയുടെ സമ്പത്തിൽ ചെറിയ ഇടിവുണ്ടായി. 1974-ൽ അബുദാബിയിൽ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് ഗൾഫിലും ഇന്ത്യയിലുമടക്കം 300-ലധികം സൂപ്പർമാർക്കറ്റുകളും മാളുകളും നടത്തുന്നുണ്ട്. 8.4 ബില്യൺ ഡോളറിന്റെ ടേണോവറാണ് ഗ്രൂപ്പിനുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാമതായി 4 ബില്യൺ ഡോളറോടെ സണ്ണി വർകി (ജെഇഎംഎസ് എജ്യൂക്കേഷൻ, റാങ്ക് 1001).നാലാമതായി 3.9 ബില്യൺ ഡോളറോടെ ബി. രവി പിള്ള (ആർപി ഗ്രൂപ്പ്, റാങ്ക് 1016).അടുത്തതായി 3.6 ബില്യൺ ഡോളറോടെ ടി.എസ്. കല്യാണരാമൻ (കല്യാണ്ജുവലേഴ്സ്, റാങ്ക് – 1093).ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ (3.5 ബില്യൺ ഡോളർ – റാങ്ക് 1168), രമേഷ് കുഞ്ഞിക്കണ്ണൻ (കെയിൻസ് ടെക്നോളജി – 3 ബില്യൺ ഡോളർ, റാങ്ക് 1323), മുത്തൂറ്റ് സഹോദരങ്ങൾ (2.5 ബില്യൺ ഡോളർ വീതം – റാങ്ക് 1574), ഷംഷീർ വയലിൽ (1.9 ബില്യൺ ഡോളർ – റാങ്ക് 2001), എസ്.ഡി. ഷിബുലാൽ (1.9 ബില്യൺ ഡോളർ – റാങ്ക് 2038), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (1.4 ബില്യൺ ഡോളർ – റാങ്ക് 2555) എന്നിവർ പട്ടികയിൽ ഉൾപ്പെട്ടു.

ഇന്ത്യയിലെ മുൻനിര

ഇന്ത്യൻ ബില്യണെയർമാരിൽ മുകേഷ് അംബാനി (റാങ്ക് 18 – 92.5 ബില്യൺ ഡോളർ), ഗൗതം അദാനി (റാങ്ക് 28 – 56.3 ബില്യൺ ഡോളർ) എന്നിവർ മുൻ നിരയിൽ. സവിത്രി ജിന്ദാൽ, ഷിവ് നാദർ, ദിലീപ് ശങ്കർവി, സൈറസ് പൂണാവാള, കുമാർ ബിർള എന്നിവർ ആദ്യ 100-ൽ ഉൾപ്പെടുന്നു.2025-ലെ ലോക ബില്യണെയർമാരുടെ എണ്ണം 3,028. ആകെ സമ്പത്ത് 16.1 ട്രില്യൺ ഡോളർ. സ്വർണം, റീട്ടെയിൽ, എജ്യൂക്കേഷൻ, കൺസ്ട്രക്ഷൻ, ഐടി മേഖലകളിലാണ് മലയാളികളുടെ ശക്തമായ സാന്നിധ്യം.

Hot Topics

Related Articles