കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലുള്ള വീട്ടിൽ മോഷണ ശ്രമം ; കള്ളൻ വീട്ടിൽ കയറിയത് പുറകിലെ ജനൽ കമ്പി വളച്ച്

ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലുള്ള വീട്ടിൽ കള്ളൻ കയറി. ഇന്നലെ രാത്രിയാണ് സംഭവം. വീടിന്റെ പുറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisements

Hot Topics

Related Articles