തിരുവനന്തപുരം: സോളാർ കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് ക്ലീൻ ചിറ്റ്. തിരുവനന്തപുരം സിജെഎം കോടതി പരാതിക്കാരിയുടെ ഹർജി തള്ളി. കേസിലെ സിബിഐ അന്തിമ റിപ്പോർട്ട് കോടതി അംഗീകരിച്ചു.
Advertisements
മൂന്ന് സ്ഥലങ്ങളിൽ വച്ച് മൂന്ന് തവണയായി കെ സി വേണുഗോപാൽ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. സംഭവത്തിന് ശേഷം വൈദ്യസഹായം തേടിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പീഡനാരോപണത്തിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ.