കോഴിക്കോട് : അതിവേഗ റെയിലില്‍ വിഷയത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല.കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റിയോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാല്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന നടത്തുന്ന സമരത്തിന് പിന്തുണ അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷയെക്കാള്‍ സംസ്ഥാനത്തിന് ആയി പ്രവര്‍ത്തിക്കേണ്ട ചുമതല വി മുരളീധരനുണ്ട്. രാജ്യസഭ എംപി സ്ഥാനം വരദാനമായി കിട്ടിയതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സമരപ്പന്തലിലേക്ക് മന്ത്രി വി മുരളീധരന്‍ എത്തിയിട്ടില്ല.കോഴിക്കോട്ടുകാരന്‍ എന്ന നിലയില്‍ അദ്ദേഹം എത്രയും പെട്ടെന്ന് സന്ദര്‍ശിക്കണം. പാര്‍ട്ടിയില്‍ ചുമതലകള്‍ ഇല്ലെങ്കിലും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.