കൊച്ചി : വ്യാജ രേഖ ചമച്ച് ജോലി നേടിയ കേസിലെ പ്രതി കെ വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം.
Advertisements
കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും അവര്‍ പറയുന്നു.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കുമെന്നാണ് വിവരം.