കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 2023-24 അധ്യായന വർഷത്തിലെ പോളിടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം. ദ്വിവത്സര ഐ.ടി.ഐ 50 ശതമാനം മാർക്ക്/ പ്ലസ്ടു/വി.എച്ച്.എസ്.ഇ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് ആകെ 50 ശതമാനം മാർക്ക് ലഭിച്ച വിദ്യാർഥികൾക്കും നിലവിൽ ഐ.ടി.ഐ, പ്ലസ്ടു/ വിഎച്ച്എസ്ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഓഗസ്റ്റ് 16ന് രാവിലെ ഒമ്പതിന് ഐടിഐ വിഭാഗം വിദ്യാർഥികളും 11 മണിക്ക് പ്ലസ്ടു/ വി.എച്ച്.എസ്. ഇ വിഭാഗം വിദ്യാർഥികളും രക്ഷിതാവിനോടൊപ്പം കടുത്തുരുത്തി പോളിടെക്നിക്കിൽ വന്ന് രജിസ്റ്റർ ചെയ്യണം. 13995 രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പി.ടി.എ ഫണ്ട്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഹാജരാകണം. മറ്റ് പോളിടെക്നിക് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ അഡ്മിഷൻ സ്ലിപ്പ്, പി.ടി.എ ഫണ്ട് മുതലായവ സഹിതവും ഹാജരാകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.polyadmission.org/let