കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ 55-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായി കണ്ടെത്തി

കടുത്തുരുരുത്തി : ഞീഴൂർ പഞ്ചായത്തിൽ 55-ാം നമ്പർ മoത്തിപ്പറമ്പ് സെൻ്റ് കുരിയാക്കോസ് നേഴ്സറി സ്കൂളിൽ പ്രവർത്തിക്കുന്ന പോളിംഗ് ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തി. വോട്ടേഴ്സ് ലിസ്റ്റിലെ 552-ാം നമ്പർ വോട്ടർ വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ് ഈ നമ്പരിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. രാവിലെ വോട്ടിംഗ് തുടങ്ങിയ ഉടനെ 20-ാമത് വോട്ട് ചെയ്ത ആളാണ്‌ കള്ളവോട്ട് ചെയ്തത്. കള്ളവോട്ട് ചെയ്ത ആൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ ഡി എ യുടെ ബൂത്ത് ഏജൻ്റ് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

Hot Topics

Related Articles