ബൂത്തിന് വെളിയില്‍ വെച്ച്‌ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷ്ണകുമാറിനെ പൊലീസ് തടഞ്ഞു ; കൊല്ലം അഞ്ചലിൽ പൊലീസും സ്ഥാനാർത്ഥിയും തമ്മിൽ വാക്കു തർക്കം

കൊല്ലം: ബൂത്തിലെത്തിയ ബിജെപി സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. അഞ്ചല്‍ നെട്ടയം 124,125 ബൂത്തില്‍ വച്ചായിരുന്നു സംഭവം.ബൂത്തിന് വെളിയില്‍ വച്ച്‌ മാധ്യമങ്ങളോട് കൃഷ്ണകുമാർ സംസാരിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്.താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എല്‍ഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നു കൃഷ്ണകുമാർ പറഞ്ഞു.

കേരളത്തില്‍ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് ജി കൃഷ്ണകുമാര്‍ പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തില്‍ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മുന്‍കൂറായി വ്യക്തമായി തന്നെ ജനങ്ങള്‍ക്ക് ആരാണ് ഇനി കേന്ദ്രത്തില്‍ വരാന്‍ പോകുന്നതെന്ന് അറിയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഒരു സര്‍ക്കാരുണ്ടാകുമ്ബോള്‍ എന്തുകൊണ്ട് ആ ഭരണത്തിന്റെ ഭാഗമാകുന്ന എംപിയെ തെരഞ്ഞെടുത്തുകൂടാ എന്ന് ജനങ്ങള്‍ ചിന്തിക്കും. അതുകൊണ്ട് കേരളത്തില്‍ അവിശ്വസനീയമായ റിസള്‍ട്ടുകള്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Hot Topics

Related Articles